Business & Finance news- വാപാര വാർത്തകൾ

 

 • ഇക്കാര്യങ്ങൾ മറന്നാൽ ബാങ്ക് പണി തരും, ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ November 30, 2020
  ക്രെഡിറ്റ് കാർഡുകൾ ഇന്ന് വളരെ സാധാരണമായ ഒന്നാണ്. ഉപയോക്താക്കൾക്ക് ദൈനംദിന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന സാമ്പത്തിക ഉപകരണങ്ങളിലൊന്നായി ഇവ പ്രവർത്തിക്കുന്നു. ക്രെഡിറ്റ് കാർഡുകളുടെ ഒരു നേട്ടം, ഓഫ്‌ലൈനായും ഓൺ‌ലൈനായും എല്ലാത്തരം വാങ്ങലുകൾക്കും പണം നൽകാൻ ഇത് നിങ്ങളെ സഹായിക്കും എന്നതാണ്. ക്രെഡിറ്റ് കാർഡുകൾ ഇന്ന് എളുപ്പത്തിൽ ലഭ്യമാവുകയും നിരവധി ആളുകൾ […]
 • നിങ്ങൾക്ക് ആദ്യ ജോലി ലഭിച്ചോ? ഇനി ചെയ്യേണ്ടത് എന്തെല്ലാം? ആരും പറഞ്ഞു നൽകാത്ത ചില കാര്യങ്ങൾ November 29, 2020
  ആദ്യ ജോലിയിൽ പ്രവേശിക്കുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ്. ആദ്യ ജോലി പിന്നീടങ്ങോട്ടുള്ള കരിയറിന്റെ നേട്ടങ്ങളും വരുമാനവും അടയാളപ്പെടുത്തുന്നു. നിങ്ങളുടെ ആദ്യ ജോലിയുടെ തുടക്കം തീ‍ർച്ചയായും വെല്ലുവിളികൾ നിറഞ്ഞതും ആവേശകരവുമായിരിക്കും. ജോലിസ്ഥലത്തെ ആദ്യ ദിവസങ്ങൾ സമ്മിശ്ര വികാരങ്ങൾ നൽകുന്ന ദിവസങ്ങളായിരിക്കും. ആദ്യ ജ […]
 • വമ്പൻ ഡിസ്കൌണ്ടുകളിൽ വീഴല്ലേ, ഒളിഞ്ഞിരിക്കുന്ന ചില നിരക്കുകളെക്കുറിച്ച് അറിയാം November 29, 2020
  ഉത്സവ സീസണുകളിലും മറ്റും‌ വിൽ‌പ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓഫ്‌ലൈനിലും ഓൺ‌ലൈനിലുമുള്ള നിരവധി കമ്പനികൾ ധാരാളം ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്രധാനമായും ഡിസ്കൌണ്ടുകളും നോ കോസ്റ്റ് ഇഎംഐകളും മറ്റുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഓഫറുകൾക്ക് പിന്നിലും വിൽപ്പനക്കാർക്ക് ലാഭകരമായ ചില നേട്ടങ്ങളുണ്ടായിരിക്കും. അവ എന്തൊക്കെയാണെന്ന് നോക […]
 • കാശ് പോകുമെന്ന് പേടി വേണ്ട; ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം, സർക്കാരിന്റെ ഉറപ്പ് November 24, 2020
  നിങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങളുടെയും വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. നിക്ഷേപ മാർഗങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കണം. എന്നാൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന ചില സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഇതാ.. ഇത് ഉറപ്പുള്ള വരുമാനവും നിങ്ങളുടെ പണത്തിന് സുരക്ഷയും ഉറപ്പു നൽകുന്നു.
 • ഒരു വർഷത്തേയ്ക്ക് കാശിടാൻ ഏറ്റവും ബെസ്റ്റ് ഈ ബാങ്കുകൾ, ഉഗ്രൻ പലിശ നിരക്ക് November 24, 2020
  പണപ്പെരുപ്പവും മറ്റും ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകൾ നിലവിൽ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് കുത്തനെ കുറച്ചിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കുകൾക്കിടയിലും മികച്ച വരുമാനം നേടാനുള്ള ശ്രമത്തിലാണ് പല നിക്ഷേപകരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 7.61 ശതമാനമായിരുന്നു. ഇത് 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
 • കൈയിലുള്ള കാശുകൊണ്ട് സ്വർണം വാങ്ങുന്നതാണോ ബാങ്കിലിടുന്നതാണോ ഇപ്പോൾ ലാഭം? November 23, 2020
  കൈയിലുള്ള കാശ് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം നിക്ഷേപ മാർഗങ്ങളുണ്ട്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, റിക്കറിംഗ് നിക്ഷേപങ്ങൾ (ആർ‌ഡി), സ്ഥിര നിക്ഷേപം (എഫ്ഡി) എന്നിവയുൾപ്പെടെയുള്ള സ്ഥിര വരുമാന നിക്ഷേപ മാർഗങ്ങൾ മുതൽ സ്വർണം പോലുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങളുമുണ്ട്. എന്നാൽ നിലവിലെ മഹാമാരി സാഹചര്യത്തിൽ അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല […]


 • നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന് പ്രശ്നങ്ങളുണ്ടോ? പരാതി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? November 29, 2020
  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) 6 കോടിയിലധികം വരിക്കാരുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പിൻവലിക്കൽ, കെ‌വൈ‌സി കൈമാറ്റം (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വെബ്‌സൈറ്റായ ഇപിഎഫ് ഐ ഗ്രീവൻസ് മാനേജ്‌ […]
 • എസ്‌ബി‌ഐ പി‌പി‌എഫ് അക്കൗണ്ട്: അപേക്ഷിക്കേണ്ടത് എങ്ങനെ? യോഗ്യതകൾ എന്തെല്ലാം? November 29, 2020
  പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്) ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ഏറ്റവും സാധാരണമായ ദീർഘകാല നിക്ഷേപ ഉപകരണങ്ങളിൽ ഒന്നാണ്. അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ 15 വർഷം പൂർത്തിയാക്കിയാൽ പിപിഎഫ് അക്കൗണ്ട് പക്വത പ്രാപിക്കും. പോസ്റ്റ് ഓഫീസ് മാറ്റിനിർത്തിയാൽ ഇന്ത്യയിലെ നിരവധി ബാങ്കുകൾ പിപിഎഫ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുമേഖല ബാങ്കായ എസ്ബിഐയിലും നിങ്ങൾക്ക് പിപിഎഫ് […]
 • നിങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചോ? ഓർക്കേണ്ട പ്രധാന തീയതികൾ November 29, 2020
  2019-20 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾക്ക് റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെ സമയമുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് നികുതി സമർപ്പിക്കൽ പ്രക്രിയ സുഗമമാക്കുന്നതിന് ആദായനികുതി വകുപ്പ് അടുത്തിടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി നീട്ടിയിരുന്നു. പുതിയ തീയതികൾ പരിശോധിക്കാം.
 • ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയില്ലെങ്കിലും ഗ്രാറ്റുവിറ്റിയ്ക്ക് അർഹത? അറിയേണ്ട കാര്യങ്ങൾ November 27, 2020
  സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന യോഗ്യത ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിലവിലെ നിയമങ്ങൾ‌ അനുസരിച്ച്, ഒരു കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചാൽ മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അർഹതയുള്ളൂ. ഗ്രാറ്റുവിറ്റിയെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക്കുള […]
 • ഗ്യാസ് സിലിണ്ട‍ർ ഇങ്ങനെ വാങ്ങിയാൽ കാശ് ഇങ്ങോട്ട് കിട്ടും, നിങ്ങൾ ചെയ്യേണ്ടതെന്ത്? November 27, 2020
  എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന കമ്പനികളായ ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ എന്നിവയിൽ നിന്ന് കിഴിവുകളൊന്നും ലഭിക്കുന്നില്ല ക്യാഷ്ബാക്ക് തുക ആമസോൺ തന്നെയാണ് വഹിക്കുന്നതെന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മുമ്പ് വ് […]
 • നിങ്ങൾ ആദായ നികുതി റിട്ടേൺ സമ‍‍ർപ്പിച്ചോ? ഡിസംബർ 31നകം ചെയ്തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്? November 26, 2020
  2019-2020 സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കേണ്ട അവസാന തീയതി, 2020 ജൂലൈ 31 ആയിരുന്നു. എന്നാൽ ഈ തീയതി പിന്നീട് 2020 ഡിസംബർ 31 വരെ നീട്ടി. ഇപ്പോൾ 2020-2021 മൂല്യനിർണ്ണയ വർഷത്തിൽ 2020 ഡിസംബർ 31 നകം നിങ്ങൾ നികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ എന്ത് സംഭവിക്കും? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങളിതാ..